കംബോസ്റ്റ്
കോൺക്രീറ്റ് കൊണ്ടുള്ള ഒരു വലിയ വട്ട പോലുള്ള സാധനം
അതിൻ പേരാണ്
റിങ്ങ് കംബോസ്റ്റ്
സ്ഥാപിച്ചു പിന്നാമ്പുറത്തത്
ലാഭവർദ്ധനവിന്റെ വള നിർമാണമാണലക്ഷ്യവുമായ്.
നേരം വെളുത്തപ്പോൾ പതിവുപോൽ വന്നു..
ബാക്കി വച്ച ചോറിനായ് കാക്കയും, നക്കി വെളുപ്പിച്ച
മീൻ മുള്ളിനായ് പൂച്ചയും
മറ്റ് പയറു മണികളും കാത്ത്
പല കിളികളും, കീരിയും എല്ലാം.
അമ്മ വാതിൽ തുറക്കവെ
കൊതി മൂത്ത ജീവികൾ ബഹളമായ്..
ഈ ബഹളത്തെ അലാറാ മാക്കി ഞാനുമുണർന്നു, വീട്ടിലുള്ളവർ എല്ലാമുണർന്നു.
വിശന്ന വയറുകളെ സാക്ഷിയാക്കിയമ്മ കംബോസ്റ്റ് ഉദ്ഘാടനം ചെയ്യവെ ,ബഹളങ്ങൾ വർദ്ധിച്ചു..
ചുറ്റിലും കൂടിയ ജീവികൾ കൊത്തുന്നു,മാന്തുന്നു
പക്ഷേ ..
നാളെയുടെ വളം ആ കോൺക്രീറ്റിൽ സുരക്ഷിതമായി കിടക്കുന്നു.
വിശന്ന ജീവികൾ എല്ലാം അടുത്ത വീടിനെ ലക്ഷ്യമാക്കാൻ ഒരുങ്ങവെ ,
അമ്മ എന്നോട് പറഞ്ഞു
ഈ കംബോസ്റ്റ് പഞ്ചായത്ത് മുഴുവൻ വിതരണം ചെയ്തെന്ന്..
അതുകേട്ടജീവികളുടെ ബഹളം
സഹിക്കാൻ എൻ ഹൃദയം കോൺക്രീറ്റു കൊണ്ടല്ലെല്ലോ..