...

1 views

ആരെന്ത് പറഞ്ഞാലും. . . / ഗിജി ശ്രീശൈലം
അരുതെന്ന് പറഞ്ഞാലും
ആ വേദന അവനില്‍
നിറഞ്ഞുനില്‍ക്കും!

ഓര്‍മ്മകളില്ലെന്നു പറഞ്ഞാലും
അതവനെയെന്നും
അലട്ടിക്കൊണ്ടിരിക്കും!

സ്വന്തബന്ധങ്ങളില്ലെന്നു
പറഞ്ഞാലും അതവനില്‍
ശൂന്യതയായവശേഷിക്കും!

അതുകൊണ്ടുതന്നെയാവാം
വഴിയരികിൽ വണ്ടി തട്ടിക്കിടന്ന
അവളുടെ ജഡത്തിനവന്‍
കാവല്‍ നിന്നത്!

ആരും തിരിഞ്ഞുനോക്കി-
ല്ലെന്നറിഞ്ഞിട്ടും നിര്‍ത്താതെ
കുരച്ചുകൊണ്ടിരുന്നതും!

© PRIME FOX FM