...

3 views

മനസ്സ് ഒരു കിത്താബ്
മനസ്സൊരു കിത്താബ് അറിവിൻ കിത്താബ്
സ്നേഹത്തിൽ വരികളാൽ നിറഞ്ഞൊരു- കിത്താബ്
അത്ഭുതകിത്താബ് അതിനോളം അതിശയ-കിത്താബ്
സ്നേഹകടലുണ്ട് അതിൽ പ്രേമതിരയുണ്ട്...

പ്രേമലിപികളാൽ എഴുതീ ഞാൻ അതിൽ എന്റെ പ്രാണസഖിയുടെ സുന്ദര സ്വപ്‌നങ്ങൾ
എന്റെ കിത്താബിലെ ഏതോ വരികളിൽ
സൂര്യതേജ്വസോടെ ജ്വലിക്കുന്നു പ്രണയവും...

ഏകാന്തയാമങ്ങളിൽ നീറുന്ന നൊമ്പരത്താൽ
നീയെന്നെ ഓർമിപ്പിക്കും സങ്കടതാളുകൾ
അക്ഷരകൂട്ടങ്ങൾ അഗ്നിയായ് ജ്വലിക്കുന്നു
ആ അഗ്നിജ്വാലയിൽ ലോകമിന്നു മാറീടുന്നു...


മനസൊരു കിത്താബ് അറിവിൻ കിത്താബ്
സ്നേഹത്തിൽ വരികളാൽ നിറഞ്ഞൊരു- കിത്താബ്
അത്ഭുതകിത്താബ് അതിനോളം അതിശയ-
കിത്താബ്
സ്നേഹകടലുണ്ട് അതിൽ പ്രേമതിരയുണ്ട്.

© KEO