...

9 views

നിഴൽ


നിഴലിനോടാണെനിക്ക് പ്രണയം
കണ്ണിമവെട്ടാതെ നീ എന്നെ പിന്തുടരുന്നു
നിന്നെ ഞാൻ മനസിലാക്കിയില്ല
നീ അല്ലാതെ വേറെആരും എനിക്കിഭൂമിയിൽ സ്വന്തമായി ഇല്ല
പക്ഷെ, ഞാൻ നിന്നെ മനസിലാക്കിയില്ല
ആദ്യം നിന്നെ എനിക്ക് പേടിയായിരുന്നു.
ഏതോ ഒരു അപരിചിതൻ എന്നെ പിന്തുടരുന്നതു പോലെ,പിന്നെ
നിന്നെ മനസിലാക്കിയപ്പോളേക്കും വൈകിപ്പോയി, നിന്റെ സ്നേഹവും കരുതലും ഞാൻ അർഹിക്കുന്നില്ല...