...

2 views

ഭാഗ്യം വന്നിടും വിരുന്നുകാരനെ പോലെ.
ഭാഗ്യം വന്നിടും വിരുന്നുകാരനെ പോലെ.
ഭാഗമാണിത് ജീവിത അദ്ധ്യായങ്ങളിൽ.
സുകൃതങ്ങളും ഉന്നതിയും
           ഉയർന്ന തലങ്ങൾ നെയ്യുമ്പോൾ,
ഓർക്കുക പിന്നിട്ട
           വഴിയും കൈതാങ്ങും.
ഓർക്കുക ജീവിതരംഗം
           ഭവിക്കാം താഴ്ച തലങ്ങളും.
                               (ഭാഗ്യം വന്നിടും...

ക്ലേശപരമ്പര നീളുന്ന നേർചിത്രം ചിലരിൽ
ക്ലേശങ്ങൾക്കറുതിയാകാനൊരു മോഹം
അതിനായി ചെയ്യുന്നു പല തന്ത്രങ്ങളിൽ
അതിനായൊരുങ്ങുന്നു  പല  വിദ്യകളാൽ
വിവര സാങ്കേതിക വിദ്യയിൽ
പണമത്സങ്ങൾ പരീക്ഷങ്ങൾ
ഉടൻ  ധനവാനാകാനായി
ഉടൻ പരിഹാരങ്ങളായി
ചിലർ ഭാഗ്യങ്ങളാസ്വദിക്കുന്നു.
ചിലർ ചതിയിൽ ക്ലേശിക്കുന്നു.
                             (ഭാഗ്യം വന്നിടും...


വിധിപഴിച്ച് നീളുന്ന നേർചിത്രം ചിലരിൽ
വിധികൾ നീങ്ങാൻ നേരിന്നധ്വാനമോഹം
അതിനായാകുന്ന മെയ്യിന് ഫലം ഉണ്ട്
ചെയ്യുന്ന നേർക്കർമ്മം ഭാവി മധുരമായ്
വിവര ബോധോദയങ്ങളിൽ
ചെയ്തും ചെയിപ്പിച്ചും
അത് ആത്മാർത്ഥമായി
അത് ത്യാഗരംഗമായി
വന്ന്  നേടുന്നു ശാന്തതയും
വന്ന് നൽകുന്നു സത്കർമ്മവും
                          (ഭാഗ്യം വന്നിടും...

   ***

[രചന: ജെബിൻ ജോസ് ]














            


© Jebin Jose