...

6 views

ഓർമ
രാവുകളിൽ നിദ്രതോൽക്കും ഓർമ്മകളുമായി നിന്റെ ....
ഇന്നിതാ ഞാൻ മുന്നേ ചലിക്കുന്നു .....
ഓർമ്മകളിലെ ചിത്രങ്ങൾ മിഴിയിൽ മുത്തുകളായി പരിണമിക്കുമ്പോൾ ...കൂട്ടായ് ഇന്നും ഞാനാ പുഞ്ചിരി അണിയുന്നു ....
കാലചക്രത്തിൻ കുസൃതിപോൽ ഈ ദിനം വീണ്ടും അണഞ്ഞെത്തുമ്പോൾ .....
അന്നും കണ്മുന്നിലായി നീ നിലയുറപ്പിക്കുന്നു .....
നിനയ്ക്കാത്ത പലതിനും ഇന്നീ ജീവിതം സാക്ഷിയാകും വേളയിൽ ......
നിനയ്ക്കാതെ നിന്നെ ..... ഞാൻ ഉള്ളിൽ പ്രതിഷ്ടിക്കയായി .....
ദിനംപ്രതി വളരും പ്രണയത്തെ പോലും ....
കടിഞ്ഞാനിടാൻ പരാജയം കൊള്ളും
മനസ്സിന്നെന്നെ ഏറെ ദുർഭലയാക്കുന്നു ....
ഒരിക്കൽ കരുത്തായി അഹങ്കരിച്ചിരുന്ന ഈ ദിനം ...
ഇന്നിതാ ഏറെ ദുർഭലയാക്കുന്നു .....

© Riya