...

7 views

ഓണം / ഫസ്ല ജൗഹർ
മുക്കുറ്റിപ്പൂ മൂളിപ്പാടി
ചിങ്ങം പിറന്നാലോണം
തുമ്പപ്പൂവേ തുമ്പപ്പൂവേ
ഇനി നിൻ കാലമോണം!

ചങ്ങാതീ മുക്കുറ്റീ നിന്നെ
തേടുമോണക്കാലം പോയി,
കുന്നിൻചെരിവും മുകളും
താണ്ടിവരാനിന്നില്ലാരും;
പൂവും നിറവും കടയിലായി
എന്നെക്കാണാനില്ലാരും

കൊതിപ്പൂ ഞാനിന്ന് മാവേലി
വന്നീടല്ലേ, വന്നാൽക്കാണാ-
നില്ലിവിടെ മാവേലിമാനുഷർ;
ഉള്ളതിരുകാലിമൃഗങ്ങൾ!

ചങ്ക് പിടക്കുമോണക്കാഴ്ച്ച
കാണാനിനിയും മോഹിച്ച്
വന്നീടല്ലേ തമ്പുരാനേ,
മാവേലിത്തമ്പുരാനേ!

© PRIME FOX FM