...

2 views

ജീവിത വർണ്ണങ്ങൾ
ചെറു പൂമൊട്ടതു വിരിയുന്നതു മുതലാ
ജീവിതമൊരു മാതൃകയാ
ചെറു ജീവിതമാ തന്നുടെയെന്നറിഞ്ഞിട്ടും
വിരിയുന്നതു ചുറ്റിനും സന്തോഷമതു പകരാനാ

മാരിവില്ലഴകാൽ കണ്ണിൻ
കുളിരായവ മാറീടും
മധുതേൻ കണമാൽ ചെറു
ജീവുകൾ തൻ വിശപ്പുമവ മാറ്റീടും
നീറുന്ന മനസ്സുകൾക്കാഹ്ലാ
ദവുമവ നൽകീടും

തൻ ചെറു ജീവിത വഴിയിൽ
ദു:ഖങ്ങൾക്കൊരു സ്ഥാനവുമില്ലെന്നുറക്കെ
പറഞ്ഞുകൊണ്ടങ്ങനെ നില്‍ക്കും പൂക്കളവ
കുഞ്ഞിളം കാറ്റിനൊപ്പം
തലയാട്ടി താളം പിടിച്ചു
നില്‍ക്കുമോരോ ഹൃത്തുകൾക്കുള്ളിലും

മാറിടും കാലത്തിനൊപ്പം
വാടിടുന്നവ കൊഴിഞ്ഞിടുന്നു
എന്നാലും ഹൃദയങ്ങൾക്കുള്ളിലവ
മധുരിതമാം ഓര്‍മയായി
ശേഷിച്ചിടുന്നു.


© dreamy girl