...

2 views

യുദ്ധം, കവിത
യുദ്ധം

കവിത എഴുതിയത് ബിജു.എസ്



യുദ്ധം ഒരു വിനാശകാരിയാണ്, കറുത്ത മരണത്തിൻ്റെ നിറം, പൂക്കൾ, മരങ്ങൾ, ഗംഭീരമായ ഓർമ്മകൾ, അഭയകേന്ദ്രങ്ങൾ, നശിപ്പിക്കുന്നു,എല്ലാം ഭസ്മം മാക്കുന്നു തീവ്രമായ യുദ്ധം.




നിരപരാധികളായ മൃഗങ്ങളെയും സുഗന്ധമുള്ള പൂക്കളെയും കറുത്ത ചാരമാക്കി മാറ്റുന്ന യുദ്ധം.
യുദ്ധം ശിശുക്കളെയും മുതിർന്നവരെയും ദയയില്ലാതെ കൊല്ലുന്നു,അനാഥരാക്കുന്നു




ഔദാര്യമില്ലാതെ മരണ മാത്രം മഹത്വവൽക്കരിച്ചു കറുത്ത നിറത്തിലുള്ള യുദ്ധം കൊലവിളി നടത്തുന്നു,അത് നാശത്തിൻ്റെ വിത്തുകൾ പാകി കരയിൽ തീക്കനൽ പോലെ പടരുന്നു





സമൂഹത്തിൻ്റെ വിശുദ്ധിയും മനുഷ്യത്വവും നശിപ്പിക്കുന്ന ഇരുട്ടാണ് യുദ്ധം.യുദ്ധം രക്തത്തിൻ്റെ ഗന്ധമുള്ള ഒരു വേട്ടക്കാരൻ, ഭൂമിയിലെ മനുഷ്യനെ, മൃഗത്തെ പിന്നെ മനോഹരമായി പാടുന്ന കുയിലുകളെയും രാപ്പാടികളെയും ,നൃത്തം ചെയ്യുന്ന മയിലിനെയുംകൊല്ലുന്നു വിനാശ യുദ്ധം,ഇത് എപ്പോഴും തീകാറ്റാണ്






സുന്ദരിമായ പ്രകൃതിയെയും സമാധാനപരമായ മനുഷ്യജീവിതത്തെയും നശിപ്പിക്കുന്ന ഭയാനകമായ ഒരു രാക്ഷസനാണ് യുദ്ധം.




ബുദ്ധിശൂന്യമായ ഭരണവും നേതാക്കളും ചിന്താശൂന്യമായി യുദ്ധത്തെ, നാശത്തിൻ്റെ സ്ഫോടനത്തെ, വളരെ കറുത്ത മാലയുമായി ഭൂമിദേവിയുടെ മടിയിലേക്ക് സ്വാഗതം ചെയ്യുന്നു.






എന്താണ് തുടർച്ച? യുദ്ധത്തിൽ ധീര,വീര പട്ടാളക്കാരനും മരിക്കുന്നു.കുടുംബം അനാഥമാകുന്നു സ്വപ്നം പിച്ചിചീന്തിയപൂന്തോട്ടം പോലെ



സുന്ദര പുഷ്പങ്ങൾ നിറം മങ്ങി
മുള്ളുകളും, കുറ്റിക്കാടുകളും
നിറഞ്ഞ അഗാധഗർത്തത്തിൽ
വീഴുന്നതു പോലെ നിലംപതിക്കുന്നു
ഭവിഷ്യകാല ഊർജ പൂർണ്ണസ്വപ്ന ങ്ങൾ, മൃത്യു സർവ്വനാശ താണ്ഡവം
യുദ്ധം പൂർണ്ണ വിനാശം സമർപ്പണം





യുദ്ധം ദൈവത്തിൻ്റെ വിഗ്രഹങ്ങൾ മാത്രമല്ല പിന്നെ ദേശത്തിന് വേണ്ടി
ജീവൻ ബലിയർപ്പിച്ച വീര ,ധീര
യോദ്ധാക്കളുടെയും,പാപപൂർണ്ണം




വിനാശ യുദ്ധം ഒഴിവാക്കി
മനുഷ്യസമൂഹത്തെ,അതിമനോഹരപ്രകൃതിയെശാന്തിയുടെയും ഐക്യത്തിൻ്റെപാതയിലേക്ക് നയിക്കാൻ നേതാവിനോടും
ഭരണാധികാരിയോടും കണ്ണീർ
പൊഴിച്ചു യാചിക്കുന്നുകവി ഹൃദയം




വികസനം, സാഹോദര്യം, പിന്നെ
ഐക്യവും, സ്നേഹവും
സ്വർഗ്ഗകവാടത്തിൽ നിന്നും ഭൂമിയിൽ പതിക്കുന്ന അമൃത് പോലെ മനോഹരവും മധുരവുമാണ്




സാരാംശം

ബിജു .എസ് എഴുതിയ ഏറ്റവും പ്രധാനപ്പെട്ട കവിതയാണ് യുദ്ധം.യുദ്ധമാണ് നാശം.അത് ശിശുക്കളെയും പ്രായമായവരെയും കൊല്ലുന്നു.പ്രകൃതിയുടെയും മനുഷ്യത്വത്തിൻ്റെയും സമാധാനവും സൗന്ദര്യവും എടുക്കുന്നു.യുദ്ധം പട്ടാളക്കാരെ കൊല്ലുകയും അവരുടെ കുടുംബങ്ങൾ അനാഥമാവുകയും ചെയ്യുന്നു. ബുദ്ധിയില്ലാത്തവന്റെഭരണവും,കാപഢ്യ നേതാക്കളും സമാധാനത്തിനും സംവാദത്തിനും വേണ്ടി ഒരിക്കലും വേണ്ടുവോളംനിലകൊള്ളുന്നില്ല .അത് യുദ്ധത്തിനും ,നാശത്തിൻ്റെ സ്ഫോടനത്തിനും കാരണമാകുന്നു.




മനുഷ്യനെയും മൃഗങ്ങളെയും സുഗന്ധമുള്ള പൂക്കളെയും പ്രകൃതിയെയും ഒരുപോലെ കൊല്ലുന്ന രക്തത്തിൻ്റെ ഗന്ധമുള്ള വേട്ടക്കാരനാണ് യുദ്ധം. ഈ ഭയാനകമായ വിനാശകൻ മരണം വിതച്ച്ലോകമെമ്പാടും താണ്ഡവമാടുന്നു. അത് എല്ലാ വിലയേറിയ വസ്തുക്കളെയും കറുത്ത ചാരമാക്കി സ്വപ്ന സുന്ദര ഭൂമിയെ മാറ്റുന്നു.അതിനാൽ വെറുംനാശം മാത്രം വിതയ്ക്കുന്ന യുദ്ധം അവഗണിച്ച് മനുഷ്യൻ്റെയും പ്രകൃതിയുടെയും,സമാധാനത്തിൻ്റെയും വികസനത്തിൻ്റെയും, പാത സ്വീകരിക്കാൻ കവികണ്ണീർപൊഴിച്ചുകൊണ്ട്നേതാക്കളോടും ഭരണാധികാരികളോടും അപേക്ഷിക്കുന്നു. നമ്മുടെ നേതാക്കൾ സമാധാനപരമായി ചിന്തിക്കണം.

നിർത്തുന്നു


Related Stories