...

2 views

നമ്മളായിരുന്ന നമ്മൾ...
നിന്റെ ഓർമകളാൽ നനഞ്ഞ ആ തലയണയെ ചേർത്ത് പിടിച്ചു...
അറിയാതെ മയങ്ങിയ ആ നിമിഷം...

ഞാൻ അറിയാതെ ഞാൻ നിദ്രയിലേക് ആഴ്ന്ന് ചെല്ലുന്ന നേരം...
ഒരു വരം പോലെ വന്നൊരു സ്വപ്നം..

നിന്റേതായിരുന്ന എന്നെ ഞാൻ അവിടെ കണ്ടു....
എന്റേതായിരുന്ന നിന്നെയും...

തലയണ തട്ടി മാറ്റി നിന്റെ നെഞ്ചിൽ തലചായ്ച്ചു ഉറങ്ങുന്ന ഞാൻ...

നീ കുടിച്ച കാപ്പിക്ക് മധുരം കൂടുതലാണെന്ന് പറഞ്ഞു എന്റെ കാപ്പി എടുത്തു കുടിക്കുന്ന നീ...

എങ്ങോട്ടാണെന്ന് അറിയാത്ത യാത്രകളിൽ
നിനക്കൊരു കൂട്ടായ് കൂടുന്ന ഞാൻ...

കേൾക്കുന്ന ഓരോ പാട്ടുകളും നമുക്ക് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞു കളിയാക്കുന്ന നീ...
...