...

19 views

കാത്തിരിപ്പ്
നീ മറന്ന വാക്കുകളിൽ
ഞാൻ ജീവിച്ചിരിപ്പുണ്ടായിരുന്നു...

ആ ഓർമ്മകളിലായിരുന്നു
എന്റെ കാത്തിരിപ്പ്...

ഇനി ഞാൻ നിന്നിലേക്ക്
കടന്നു വരില്ല

നിന്റെ സ്വപ്നങ്ങളിൽ ഞാൻ ഉണ്ടാവില്ല......

ഇന്നലെകൾ എവിടെയോ ഞാൻ നിന്നിൽ പതിഞ്ഞിരുന്നു.....

ഇന്നവ എന്നിലെക്കു
മാത്രമായി ഒതുങ്ങി.......

എങ്കിലും പ്രിയേ


നിന്നോർമ്മകൾ മറക്കാൻ കഴിഞ്ഞിരുന്നെങ്കിൽ....!

ഒരിക്കലെങ്കിലും എനിക്ക് നിൻ മുന്നിൽ വരാമായിരുന്നു.......

ഈ ജന്മം അതിന് കഴിയുമോ?

പ്രണയിച്ചതും,വേദനിച്ചതും

അന്നും ഇന്നും ഞാൻ മാത്രം...........

ആ പഴയ ഓർമ്മകളിലൂടെ ഞാൻ നിന്നെ കാത്തിരിക്കുന്നു....

എന്നിൽ നിന്നും തട്ടി മാറ്റിയ ആ വസന്ത കാലങ്ങളുടെ ഓർമ്മകളിലൂടെ

ഞാൻ നിന്നെ കാത്തിരിക്കുന്നു

എന്നോർമകൾ നിന്നിൽ ചേക്കേറുവാനായി

ഞാൻ നിന്നെ കാത്തിരുന്നോട്ടെ?!
© suryasukumaran