...

2 views

കവിത: സ്നേഹ പാരിജാതമേ
പാരിജാതമേ സ്നേഹ പാരിജാതമേ
മഴയുടെ വരവിൽ കുളിരണിഞ്ഞോ
കാറ്റിൽ നിൻ സുഗന്ധം പകർന്നുവെന്നോ
അഴക് നിറഞ്ഞ നിൻ പൂങ്കുലകൾ
കാറ്റിൽ ചാഞ്ചാടി രസിച്ചുവെന്നോ
പുഞ്ചിരി തൂകും നിൻ മനസ്സിൽ
കുളിരേകും സ്വപ്നങ്ങൾ നിറവേകിയോ
പാരിജാതമേ സ്നേഹ പാരിജാതമേ
മഴയുടെ വരവിൽ കുളിരണിഞ്ഞോ.
© Salimraj Vadakkumpuram