...

19 views

the blessed life
കണ്ണ് തുറന്നത് മുതൽ കാണുന്നത് തെരുവാണ്... എന്നെ ഇവിടെ ഉപേക്ഷിച്ചു പോയതാര് എന്നറിയില്ല..... എന്തിനത് ചെയ്തു എന്നും വ്യക്തതയില്ല...

അമ്മിഞ്ഞ പാലിന്റെ മധുരം നുണഞ്ഞുട്ടില്ല

താരാട്ട് പാട്ട് കേട്ട് ഉറങ്ങാൻ പറ്റിയിട്ടില്ല

മഴയും വെയിലും എന്റെ ശരീരത്തെ പൊള്ളിക്കുകയും കുളിരുകൊണ്ട് പൊതിയുകയും ചെയ്തിട്ടുണ്ട്..

കേറികിടക്കാൻ കട്ടിലോ ഇരുന്നുണ്ണാൻ കോരണ്ടിയോ ഇല്ല

വിശപ്പടക്കാൻ വിധിച്ചത് കാട്ടിൽ കിനിഞ്ഞതും റോട്ടിൽ എറിഞ്ഞതും ആയിരുന്നു..

യാത്രകൾക്ക് ലക്ഷ്യമില്ലായിരുന്നു..

എന്റെ കവിതകൾക്ക് ഈണവും ഇല്ലായിരുന്നു

ഒരിക്കൽ വഴി വക്കിൽ വീണു മരിക്കുമ്പോൾ ആരോടും പരിഭവും ഇല്ലായിരുന്നു

എന്റെ മൃതശരീരം കടിച്ചു കീറിയ തെരുവ് നായ്ക്കും വിശപ്പെന്നല്ലാതെ യാതൊരു വികാരവും ഇല്ലായിരുന്നു ..

ആരോ അവസാനം നാറാതിരിക്കാൻ തെമ്മാടികുഴിയിൽ എറിയുമ്പോൾ ചിലരെങ്കിലും കരുതിയിരിക്കും വല്ലാത്തൊരു നഷ്ട ജീവിതം എന്ന്.....

ഇനി നിങ്ങളറിയത്തൊരു വശം പറയാം...

ഞാൻ വാക്കുകൾ കൊണ്ട് ആരെയും ദ്രോഹിച്ചിട്ടില്ല വാഗ്ദാനങ്ങൾ കൊണ്ട് വഞ്ചിട്ടില്ല ആരുടെയും ഹൃദയം കവർന്നിട്ടുമില്ല..

എന്റെ ഇഷ്ടങ്ങൾക്കോ എന്റെ സ്വാതിന്ത്ര്യത്തിനോ അതിരുകളോ വിലക്കുകളോ ആരും ഏർപ്പെടുത്തിയിട്ടില്ല...

ലക്ഷ്യമില്ലാത്ത യാത്രയിൽ നാളെ എന്ന ചിന്ത എന്നെ അലട്ടിയിട്ടില്ല അന്തിയുറങ്ങാൻ മാളികകളെ ഞാൻ പണിഞ്ഞതെ ഇല്ല...

മടിക്കുത്തിലെ ചില്ലറകൾ എന്റെ ഉറക്കം കെടുത്തിയിട്ടില്ല...

സാദാ പുഞ്ചിരി ഭ്രാന്തെന്നു ചൊന്നാലും സങ്കടം എന്റെ മനസ്സിന്റെ പടിവാതിൽ ചവിട്ടിയിട്ടില്ല..

അടക്കാൻ എനിക്കൊരു കുഴി വെട്ടേണ്ടി വന്നില്ല...
ഭാവിക്കായി കരുതെണ്ടിയും വന്നില്ല...

സൗഹൃദങ്ങളുടെ കപട മുഖം കണ്ടിട്ടില്ല ഞാൻ ആരോടും അതിന് നന്ദിയും പറയേണ്ടി വന്നിട്ടില്ല...

കണ്ടില്ലേ യാതൊരു കടപ്പാടുകളും കടങ്ങളും ബാക്കി വെക്കാതെ എവിടുന്നോ വന്നു എങ്ങോട്ടോ പോകുന്നൊരു കാറ്റായി ഞാൻ മറഞ്ഞത്... പുണ്യ ജന്മമായിരുന്നില്ലേ....?

#malayalamquote
#malayalam
#മലയാളം