...

5 views

പൊന്നോണം / അജിത് പൂഞ്ഞാർ
ഓണത്തുമ്പീ ഓണത്തുമ്പീ
ഓണം വന്നതറിഞ്ഞില്ലേ?
ഓലത്തുമ്പത്താടി മറിയാ-
തോരോ പൂവും നുളളാൻ വാ!

തുമ്പയും കറുകയും മുക്കുറ്റിമുല്ലയും
പിച്ചിയും ചെമ്പകചെത്തിയും തുളസിയും
കൂട്ടരോടെത്തി കൂടയിലാക്കി,
പൂക്കളമിട്ടങ്ങാർപ്പു വിളിക്കാം!

അത്തം ചിത്തിര ചോതിയും പിന്നി-
ട്ടുത്രാടത്തിൻ നാളുവരേക്കും
ഊഞ്ഞാലാടിപ്പാടി നടക്കാം;
ഓണത്തപ്പനെ വരവേൽക്കാം!

അത്തം ചിത്തിര ചോതി മറഞ്ഞു
പൂരാടക്കിളി വാനിലുയർന്നു;
ഒന്നാമോണം മാടിവിളിച്ചി-
ട്ടുത്രാടം വന്നഴകോടെ!

പുലികളി കടുവകളോലപ്പന്തും
കുമ്മാട്ടിക്കളി തെയ്യം തുളളി
തിരുവോണത്തെ മാടിവിളിച്ചാ
വളളംകളിതൻ ഉത്സവമേളം!

കോടിയുടുത്തിട്ടാർപ്പുവിളികൾ
ആരവം തീർത്തങ്ങാമോദത്താൽ
ഓണത്തപ്പനെ മാടിവിളിക്കാം;
സദ്യയൊരുക്കി കൂടെയിരിക്കാം!

© PRIME FOX FM