...

10 views

നിർമ്മാല്യം
ഋഷൃശൃാഗനെ പോൽ നിൻ
പിന്നാലെ എൻ
നയനം പതിയുവാൻ
നീ വൈശാലിയെപോൽ
വശിരണ മന്ത്രമോതിയില്ലാലോ.
എന്നിട്ടുമെന്തെ നിൻ
പിന്നാലെയൊരു ഹരിണമായ്
വരുന്നത്.

മാനസം തെളിമയല്ലയോ സഖി,
കപോലം തുടിത്തതെലെയോ സഖി,
നയനം തിളക്കമാർന്നുപോയോ?
വസനം അലംകരിച്ചിലായോ സഖി,
മേനി മിനുക്കിയിലയോ സഖി,
ആനനം പ്രസനമായിരിക്കുന്നുവോ സഖി.
അവയിലെ അക്ഷി ഖദേൄാതം
പോലെ തിളങ്ങുന്നു.
ഇത്രെയും കാന്തിയോ നിനക്കെൻ കണ്ണിൽ.
നഭസ്സ് നോക്കി നിൽക്കാവെ!
അവയിലെ രണ്ടു നക്ഷത്രങ്ങൾ
തമ്മിൽ വാരി പുണരുന്നു
എവിടെയോ കണ്ടു മറന്ന
ചിത്രങ്ങൾപോലെ....!
നിൻ മുഖമവയിൽ പതിഞ്ഞിരിക്കുന്നതുപോലെ.

സ്മിതം ഇത്രയും ശോഭയോ സഖി.
ദയിതയായി നിയെൻനരികിലെത്തുവാൻ
ഓരോ പൂലരിയെയും കാത്തിരിക്കുന്നു.
നിന്നിൽ മാത്രം, നിന്നിൽ പതിഞ്ഞിരിക്കുവാൻ, നിന്നിൽ ലയിക്കുവാനെനിക്കൊരു പദവിവേണമല്ലയോ സഖി.
ദയിതനാവുവാൻ.
നിന്നിലെൻ മാനസം ലയിക്കുവാൻ
നമുക്കൊരുമിക്കാം ഈ ജീവിതത്തിൽ
അടുത്തൊരീ ജന്മമുണ്ടെകിൽ സഖി
നിൻ ദയിതനായ് പിറക്കട്ടെ ഞാൻ!
ഇല്ലങ്കിൽ നിൻ പുത്രാനായെങ്കിലും...





- സൂര്യസുകുമാരൻ -

© suryasukumaran