...

2 views

കാലം..
ഉലകിൽ ഉദിക്കും മുമ്പൊരു കാലം
അമ്മതൻ ഉദരത്തിൽ ഉണ്ടൊരു കാലം
കാത്തിരിപ്പിന്റെ കരുതലിന്റെ നല്ല കാലം
ഉദിച്ചു ഭൂമിയിലന്നുമുതൽ ശൈശവ കാലം
പിച്ചവെച്ചു മെല്ലെയാ നല്ല ബാല്യകാലം
വീണ്ടുമാ കാലമേകി
കൗമാരവും യൗവ്വന തിളക്കവും
ഇടയിലെത്തിനോക്കാൻ മരണമെത്താതിരുന്നാൽ
വാർദ്ധക്യമോടെ പൂർണ്ണമെൻ മനുഷ്യ കാലം
അതുവരെയുള്ളോരനുഭവങ്ങൾ
ചേർന്നൊരെൻ ജീവിത കാലം..

ഷാഹിദ്