...

7 views

ഈശോയെ.. ഈശോയെ..
ഈശോയെ നീ എൻ മിഴികൾ ആകേണമെ
ഈശോയെ നീ എൻമൊഴികൾ ആകേണമേ
ഈശോയെ നീ എൻ വഴികൾ ആകേണമേ

ഈശോയെ നീ എൻ ആനന്ദമാകേണമേ
ഈശോയെ നീ എൻ ചൈതന്യമാകേണമേ
ഈശോയെ നീ എൻ പ്രകാശമാകേണമേ

ഈശോയെ നീ എൻ ചിന്തയാകേണമേ
ഈശോയെ നീ എൻ ചന്തമാകേണമേ
ഈശോയെ നീ എൻ ചിത്തത്തിലാകേണമേ

ഈശോയെ നീ എൻ വചനമാകേണമേ
ഈശോയെ നീ എൻ സത്യമാകേണമേ
ഈശോയെ നീ എൻ മാർഗ്ഗമാകേണമേ

ഈശോയെ നീ എൻ കരങ്ങൾ ആകേണമേ
ഈശോയെ നീ എൻ വരങ്ങൾ ആകേണമേ
ഈശോയെ നീ എൻ കാലുകൾ ആകേണമേ

ഈശോയെ നീ എൻ അധരത്തിൽ ആകേണമേ
ഈശോയെ നീ എൻ വദനത്തിൽ ആകേണമേ
ഈശോയെ നീ എൻ കദനത്തിൽ ആകേണമേ


ഈശോയെ നീ എൻ കനിവ് ആകേണമേ
ഈശോയേ നീ എൻ കനവ് ആകേണമേ
ഈശോയെ നീ എൻ നിനവ് ആകേണമേ

ഈശോയെ നീ എൻ സ്നേഹമാകേണമേ
ഈശോയെ നീ എൻ കാരുണ്യം ആകേണമേ
ഈശോയെ നീ എൻ വിശ്വാസം ആകേണമേ

ഈശോയെ നീ എൻ നിറവ് ആകേണമേ
ഈശോയെ നീ എൻ മനസ്സ് ആകേണമേ
ഈശോയെ ഈശോയെ
നീ തന്നെ ഞാൻ ആകേണമേ..
© 🌟ബെൻസി നക്ഷത്ര 🌟