...

14 views

തണൽ (SHADE)
നീ എന്ന തണൽ
ഇല്ലാതാകുമ്പോൾ
പൊള്ളിക്കുന്ന വേനലിനെ
ഒറ്റക്ക് നനയേണ്ടുന്ന മഴയെ
മരവിപ്പിക്കുന്ന മഞ്ഞിനെയു
മെല്ലാമോർത്തു ഞാൻ
തനിയെ നിൽക്കും!!
തണലിൽ മുളപൊട്ടിയ
ചെടികളപ്പോളെന്നെ
നോക്കി
ചിരിക്കുന്നുണ്ടാകും!!
സ്വാതന്ത്ര്യത്തിന്റെ ആകാശത്തിനു കീഴെ കളിപ്പാട്ടം നഷ്ടപ്പെട്ട കുട്ടിയെപ്പോലെ ഞാൻ !!
ഉള്ളുപൊള്ളുന്നൊരു
വേദന മിന്നൽപ്പിണർ
പോലെ എന്നിലൂടപ്പോളങ്ങനെ
കടന്ന് പോകും !!!
നീ കൈപിടിച്ച് പിച്ചവെച്ചു നടത്തിയ വഴികളിലൂടെ
ഞാൻ അപ്പോൾ ഒറ്റക്ക് നടക്കും !
എപ്പോഴും ചുണ്ടിൽ
ചേർക്കാൻ നീ നൽകിയ
ചിരികൾ ഞാൻ സൂക്ഷിച്ചു വെക്കും,
നക്ഷത്രങ്ങൾക്കിടയിൽ
ഇരുന്ന് നീ എന്നെ കാണുന്നുണ്ടാകും...











































© Kalyani