...

8 views

നാളെ?
മിഴികളേ,നീ അന്ധകാരത്താൽ മൂടുകയാണോ?
കാതുകളിൽ എന്തോ അന്യോന്യം മൂളുകയാണോ?
സ്വപ്നങ്ങളെ,നീ എന്റെ ഇന്നിനെ സുരഭിലമാക്കുമോ?
ഒരുപക്ഷേ നാളെ ഞാൻ ഇല്ലെങ്കിലോ?

ഓർമ്മകൾ എന്തേ തുള്ളിയായി വീഴുകയാണോ?
ഞാനതിൽ ഒരു പൂമൊട്ട് പോൽ നനയുകയാണോ?
കാലമേ,നീ എന്റെ ഇന്നിനെ സുരഭിലമാക്കുകില്ലേ?
ഒരുപക്ഷേ നാളെ ഞാൻ ഇല്ലെങ്കിലോ?

കാതലിൻ വിരലുകൾ മെല്ലെ സ്പർശിക്കയാണോ?
അന്ധമായ് ഞാനതിൽ കുളിര് കൊള്ളുന്നുവോ?
പ്രണയമേ,നീ എന്റെ ഇന്നിനെ
സുരഭിലമാക്കുകയല്ലേ?
ഒരുപക്ഷേ നാളെ ഞാൻ ഇല്ലെങ്കിലോ?

സമയമെന്തിനോ ചലിക്കാൻ മറക്കുന്നുവോ?
സ്വപ്നങ്ങൾ ഓരോന്നായി കായ്ക്കുന്നുവോ?
നേരമേ,നീ എന്റെ ഇന്നിനെ സുരഭിലമാക്കുന്നു!
ഒരുപക്ഷേ നാളെ ഞാൻ ഇല്ലെങ്കിലോ?

© krishpr