...

10 views

ജീവനുള്ള പ്രതിമകളേക്കാൾ എന്തുകൊണ്ടും ഭേദം കൽപ്രതിമകൾ അല്ലേ?
ജീവനുള്ള പ്രതിമകളേക്കാൾ എന്തുകൊണ്ടും ഭേദം കൽപ്രതിമകൾ അല്ലേ?

നിശബ്ദതയുടെ സൗന്ദര്യത്തെ ആവാഹിച് നിശബ്ദമായി നമ്മോട് സംസാരിക്കുന്ന അത്ഭുതങ്ങളല്ലേ ഓരോ കൽപ്രതിമയും.
അവ പറയാതെ പറയുന്ന ഒരു നൂറു മറുപടി നമ്മളിൽ ഉണ്ടാക്കുന്ന ആഴത്തിലെ സ്പര്ശനം ഒരു നിമിഷമെങ്കിലും അനുഭവിച്ചവരല്ലേ നമ്മളിൽ ഭൂരിഭാഗവും.

പിന്നെ...... ഈ കൽപ്രതിമ ഒരു മതത്തിന്റെയും കുട ചൂടുന്നില്ല കേട്ടോ.....
നിന്നെ നിശബ്ദതയുടെ മായയിൽ ഭ്രമിപ്പിച്ച എന്തിനും ഈ കൽപ്രതിമയുടെ ഗണത്തിലേക്ക് സ്വാഗതം.

കണ്ണീരിൻ പ്രഹരത്താൽ വിറങ്ങലിച്ച നിൻ ചുണ്ടുകൾ വിവരിച്ച ഓരോ കഥയും
ഗാഢമായി തന്നിലേക്ക് ആവാഹിച്ചുകൊണ്ട്
നീ അറിയാതെ നിന്നെ ഉണർത്തിയ നിന്റെതന്നെ അംശമല്ലേ അവയെല്ലാം തന്നെ.

കുത്തിനോവിക്കാനോ നിനക്ക് പൊള്ളയായ വാഗ്ദാനങ്ങൾ തരാനോ നിൽക്കാതെ
നീ കല്പിച്ചുനൽകിയ അതിരുകളെ മാനിച്ചുകൊണ്ട് വെറുമൊരു കേൾവിക്കാരനെപ്പോലെ നിലകൊള്ളുന്ന നിന്റെ ആത്മാവുസൂക്ഷിപ്പുകാർ അല്ലേ അവയോരോന്നും.

ജീവനുള്ള പ്രതിമകൾ ജഡം പോലെ പെരുമാറുമ്പോൾ നിന്നിൽ പ്രതീക്ഷയുടെ നാമ്പുകൾ വിതയ്ക്കുന്നതും ഇവരല്ലേ.
രണ്ട് കൂട്ടരുടേയും ഭാഷ നിശ്ശബ്ദതയാണെങ്കിൽ കൂടിയും വർണവിവേചനത്തിന്റെ അളവുകോലെന്നവണ്ണം പകലന്തിയോളം ഇരുവരുടെയും നിശബ്ദത വ്യത്യസ്തമാണ്.

© ssA