...

12 views

നിലാവിൻ മറവിലായ്..............
നക്ഷത്രങ്ങൾ തീർത്ത രാവിൽ
ആ നിലാവിൻ മറവിലായ് ഓടിയണഞ്ഞ നിലാവെട്ടമേ....
ഒരു പൊൻപുലരിക്കായ് കാത്തു- നിൽക്കാതെ എന്തേ പോയ് മറഞ്ഞു നീ.....
ആ രാത്രി നാം നട്ടു നനച്ച കിനാക്കളെ പിഴുത് എറിഞ്ഞ്
നിരാശതൻ ഇരുൾ നിറച്ചു ഒരു വഴി ദൂരം എന്നെയും തനിച്ചാക്കി പോകയിൽ നാം തീർത്ത സ്വപ്നങ്ങൾ വിതുമ്പി നീ തിരികേ വരൂ എന്നിൽ .....
അന്നാരാത്രിയിൽ നീ മന്ത്രിച്ച മധുരമാം മൊഴികൾക്ക് സാക്ഷിയാം അമ്പിളി പൊയ്കയാൽപുഞ്ചിരി തൂകിടും ഗാനഗന്ധർവന്മാരേ....
ആ മധുരമാം മൊഴികളും പോയ്മറഞ്ഞു
രാത്രിതൻ ഇരുളിലായ് ചിലക്കുമാ ചീവീടും നമ്മേ തഴുകും ആ ഇളം തെന്നലും ....
കേൽക്കുന്നിതാ ഈ രാത്രിയിൽ എൻ തേങ്ങൽ മാത്രം
ഇരുളിൽ പടിവാതിൽക്കൽ
നിന്നൊരാ പെൺപൈതൽ
വേർപാടിൻ നോവിൽ വിതുമ്പവേ
മടിച്ചു നിൽക്കുമാപുലരി മറച്ചീടവേ തൻ പ്രതീക്ഷകളേ മടങ്ങീലവൻ അവളിൽ
പോയ് മറഞ്ഞുവോ നിലാവിൻ മറവിലായ്.....
അതെ ആ രാത്രിതൻ നിലാവിൻ മറവിലായ്......

-ആമിന ഫാത്തി