...

7 views

നീയും ഞാനും.....
കാലമേ .....
കാൽ ചിലമ്പിൻ താളമേകിയെൻ
പ്രാണനിൽ പ്രതീക്ഷയേകി നീ കാലമേ ....
സ്നേഹമേ....
തോരാതെ പെയ്ത
നൊമ്പരങ്ങളിൽ കുളിർ മഴ പോൽ
പെയ്തു തീർന്നു നീ
സ്നേഹമേ....
അകതാരിൽ അറിയാതെ തീർത്ത
മുറിവുകൾ
അധരങ്ങൾ മന്ത്രിപ്പു
അകലെ നീയും അകലെ
സ്നേഹ സാഗര തീരമതിൽ
കൈകോർത്തീടാം അണയൂ
നീ അരികിലായ് അലിയാം
ഒന്നു ചേരാം അറിയാതെ നാം
നമ്മൾ തൻ സ്വപ്നമതിൽ.........