...

2 views

രാജകുമാരി രാജകീയമായി
രാജകുമാരി രാജകീയമായി
രാജസനിധിയിൽ ആഗതമായ്.
ആടയൊരുക്കിയ അലങ്കാരമോടെ
ആഭരണങ്ങളേറെ ചാർത്തി തിളങ്ങി
ആർഭാട രാജാങ്കണം ചേർന്ന്
ആദരവിൽ മുഴുകി.
                               (രാജകുമാരി...
വർണ്ണാധീതമായൊരു സൗന്ദര്യം
വർണ്ണിക്കാൻ  കർമ്മ പദങ്ങളും
മുഖം പോലെ മനവും
മന്നിലെ മക്കൾക്കായ്
കൈനിറയെ ചൊരിഞ്ഞു സ്നേഹത്തിൽ
സഹായത്തിൻ സാന്ദ്വനം
സവിധേയിരുന്നും
                               (രാജകുമാരി...

വധുവാകാനായൊരു മോഹം
വരനായി എന്നെ വന്നു കണ്ടതും
പ്രണയമായി മനവും
മിന്നുമായൊരുക്കവും
മനം നിറയെ സന്തോഷ സ്നേഹത്തിൽ
നിദ്രതന്നൊരു സുഖവും
കൺകുളിർക്കെയായ്
                               (രാജകുമാരി...

***
[രചന : ജെബിൻ ജോസ് ]
© Copyright Protected


© Jebin Jose