...

4 views

ഒറ്റ അമ്മ( single mother)
സന്തോഷം തിരയുനവളായി
ആഗ്രഹം ഉള്ളിൽ ഉണരവേ
യാത്രകൾ പലതും പോവാൻ
തുടിക്കുന്നൊരു മനസ്സായി ഞാനും

ഒറ്റമ്മയിൻ വേദനകൾ മറികടക്കാനുള്ള
മനസ്സൊന്നു കിട്ടുവാൻ പ്രാത്ഥനയിൽ
മകനെന്ന ലോകമായി മാറിഞാനും
അവനുവേണ്ടി
ജീവിതയാത്രയിൽ ഞാൻ

മനധൈര്യം ആണെന്റെ അനുഗ്രഹം
അതിലൂടെ ഞാൻ എന്നും ജീവിച്ചുയരും
വേദനകൾ വന്നാലും തളരാതെ
പോകുവാനുള്ള ധൈര്യം തുടരണം

ചുമറിനുള്ളിൽ ഒതുങ്ങിയജീവിതം
പുറത്തൊന്നും പോവാതെ മടിച്ചും
കുറെ ഇഷ്ടങ്ങൾ മനസ്സിൽ അടക്കവേ
കഷ്ട്ടങ്ങൾ മറികടകാണും ദിനംതോറും പ്രാത്ഥനയിൽ

ചുമറിനുള്ളിൽ ക്ലാസ്സുകൾ
ഖുർആൻ പാരായണവും
അതുപോലെ ചിലപണികളും
ചെയ്തു നാളുകൾ തീർക്കവേ

മനസിനുള്ളിൽ അടക്കിവെച്ച ആഗ്രഹം
തുറക്കുന്ന നിമിഷം കാത്തിരുന്നു
മനസ്സുതുറന്നു ചിരിക്കാനും
കരയാനും ആഗ്രഹം എന്നുമേ

ഒരുകൊച്ചു സ്വപ്നം മനസ്സിൽ
വിരിഞ്ഞു കിടക്കവേ പൂക്കാനായി
ഞാൻദിനം തേടുന്നു നല്ലനാലിനായി
ഓരോനേരവും പ്രാത്ഥനയിൽ

എന്റെ ലോക്കമായി നീമാറണം
അമ്മ എന്നൊരുവളെ
ഓർക്കണം നീ
പിറന്നതും വളർന്നതും പിച്ചവെച്ചനാൽ മുതൽ
ഇതുവരെ കൂടെനീമാത്രം
വിട്ടുപിരിയാത്ത ഉയിർബന്ധമായി
എന്നും ഞാനമാത്രം



© Nissar M Creation