...

1 views

സ്നേഹകാറ്റ്
മഴത്തുള്ളി കൊലുസുമായ് അരികിൽ എത്തും കാറ്റെ നിൻ
ഒരു കുഞ്ഞു കുളിരാം സ്പർശം എന്നെ ഉണർത്തിയോ..

ഋതുക്കളോ മാറുന്നാലും മറക്കില്ല ഓർമ്മകൾ നിൻ
മനസെന്റെ കൂടെയുണ്ട് മറക്കില്ല
ജീവനിൽ...

പുലർകാല വേളകൾ നിൻ ചിരിയാൽ പ്രകാശമായ്
നിൻ പാദസ്പർശമേകും നേരം
ഇരുൾ മാറും പ്രാണനിൽ

പ്രിയമാകും ഓർമകൾ കുളിർ കാറ്റു
പോലെ-യെന്നിൽ
പതിക്കുന്നു മാറോടു ചേർന്നു പുണരുന്നു മേനിയെ...

മഴവില്ലിൻ തുഞ്ചത്ത് മഴയോർത്തിരിക്കുന്ന വേഴാമ്പൽ ആണ് ഞാൻ
വർഷമായ് വരൂ എന്നിൽ നീ സ്പർശമായ് പെയ്തലിയൂ..




© 𝗞𝗘𝗢